Powered By Blogger

Sunday, May 15, 2011

New Audio Releases

ദി ട്രയിന്‍ , ത്രീ കിങ്ങ്‌സ്  , ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കു , വാടാമല്ലി
ദി ട്രയിന്‍

ജയരാജ് സംവിധാനംചെയ്ത 'ദി ട്രെയിന്‍' എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. ജയരാജ്, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ശ്രീനിവാസ് ഈണം നല്‍കിയ ഏഴ് ഗാനങ്ങളാണ് സിഡിയിലുള്ളത്. യേശുദാസ്, ശ്രീനിവാസ്, സുജാത, ജാവേദ് അലി, അല്‍ക അജിത് എന്നിവര്‍ക്കൊപ്പം ഗായകന്‍ ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദും ശ്രീനിവാസിന്റെ മകള്‍ ശരണ്യയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട.



ത്രീ കിങ്ങ്‌സ്

സാമൂതിരി രാജവംശത്തിലെ ഇളംതലമുറക്കാരായ മൂന്ന് രാജകുമാരന്മാരായ  ഭാസ്‌കരനുണ്ണിരാജ, ശങ്കരനുണ്ണിരാജ, രാമനുണ്ണിരാജ എന്നിവര്‍ നഷ്്്ടപ്പെട്ട കൊട്ടാരം തിരിച്ചുപിടിക്കാനും സ്വന്തം പരിശ്രമത്താല്‍ കോടീശ്വരന്മാരാകാനും ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ്  ത്രീകിങ്ങിസില്‍. ഈ യാത്രയില്‍ ഇവരുടെ മൂന്നു കാമുകിമാര്‍ അഞ്ജു, മഞ്ജു, രഞ്ജു എന്നിവരും ചേരുന്നതോടെ കാര്യങ്ങള്‍ രസകരവും അതോടൊപ്പം സാഹസികവുമാകുകയാണ്.യാത്രയ്ക്കിടയില്‍ പരസ്പരം വെക്കുന്ന പാരകളെ അതിജീവിച്ച് ഈ മൂന്ന് രാജകുമാരന്മാര്‍ എങ്ങനെ ലക്ഷ്യത്തിലെത്തും. യാത്ര തുടരുകയാണ്... കഥയും.

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ത്രീ കിങ്‌സ്' എന്ന ചിത്രത്തിലാണ് ഈ മൂന്നു രാജകുമാരന്മാരുടെ രസകരമായ മത്സരകഥ ചിത്രീകരിക്കുന്നത്. കെ.എന്‍.എം. ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍നാസര്‍ (ജീവന്‍)ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഔസേപ്പച്ചനാണ്.

വാടാമല്ലി

കണ്ണേ മടങ്ങുകയ്ക്കുശേഷം ആല്‍ബര്‍ട്ട് ആന്റണി സംവിധാനംചെയ്ത വാടാമല്ലി എന്ന ചിത്രത്തിന്റെ ഓഡിയോ  പുറത്തിറങ്ങി. സംഗീത കോളേജ് വിദ്യാര്‍ഥികളുടെ ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പുതുമുഖ താരം രാഹുല്‍ മാധവാണ് നായകന്‍. പരസ്യരംഗത്ത് ശ്രദ്ധേയയായ റിച്ച പനാലി നായിക. പ്രമുഖ സംഗീതസംവിധായകന്‍ ശ്യാമാണ് സംഗീതം. ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ. ക്യാമറ വൈദി എസ് പിള്ളൈ. പരുത്തിവീരനിലൂടെ ദേശീയ പുരസ്‌കാരം നേടിയ രാജാമുഹമ്മദാണ് എഡിറ്റിങ്. യന്തിരന്റെ ഓഡിയോഗ്രാഫറായ ശിവകുമാര്‍ ഡിഎഫ്ടിയാണ് വാടാമല്ലിയുടെയും ഓഡിയോഗ്രാഫര്‍. മാധ്യമപ്രവര്‍ത്തകരായ രാജേഷ് വര്‍മയും ലാസര്‍ ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.




ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കു


ദേശീയ അവാര്‍ഡ് ജേതാവായ പ്രിയനന്ദന്റെ പുതിയ ചിത്രമാണ് കാവ്യാ മാധവന്‍ പ്രധാന കഥാപാത്രമാകുന്ന. 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കു'. ഇര്‍ഷാദാണ് ചിത്രത്തിലെ നായകന്‍.ഏറെ കാലികപ്രസക്തിയുള്ള പ്രമേയം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് പി. മനോജാണ്.സര്‍ഫ്‌നെറ്റ് മൂവീസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ലാല്‍, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, സാദിഖ്, നിഷാന്ത് സാഗര്‍, ലാലു അലക്‌സ്, കല്‍പ്പന, ഷാജു ശ്രീധര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു്.

No comments:

Post a Comment