Powered By Blogger

Sunday, May 15, 2011

The Train Audio Relese.,,

ജയരാജ് സംവിധാനംചെയ്ത 'ദി ട്രെയിന്‍' എന്ന ചിത്രത്തിന്റെ ഓഡിയോ  റിലീസ് നടന്നു .എറണാകുളം ഗോള്‍ഡ്‌സൂക്ക് മാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജയരാജ്, ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ച ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന് സി ഡി നല്‍കി ഓഡിയോ പ്രകാശനം ചെയ്തു.മാതൃഭൂമി മ്യുസിക്‌സ് ആണ് ഓഡിയോ പുറത്തിറക്കിയത്.




ജയരാജ്, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ശ്രീനിവാസ് ഈണം നല്‍കിയ ഏഴ് ഗാനങ്ങളാണ് സിഡിയിലുള്ളത്. യേശുദാസ്, ശ്രീനിവാസ്, സുജാത, ജാവേദ് അലി, അല്‍ക അജിത് എന്നിവര്‍ക്കൊപ്പം ഗായകന്‍ ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദും ശ്രീനിവാസിന്റെ മകള്‍ ശരണ്യയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്

No comments:

Post a Comment