ഈ ചിത്രത്തില്‍ ജയസൂര്യ, മുംബൈയില്‍ ട്രാക്ക് പാടുന്ന കാര്‍ത്തിക് എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നു.ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, അഗസ്റ്റിന്‍, സായ്കുമാര്‍, വിനായകന്‍, ക്വോട്ട ശ്രീനിവാസ റാവു, പത്മകുമാര്‍, വാവച്ചന്‍, ഉണ്ണി അരിയന്നൂര്‍, പി.കെ. രവീന്ദ്രന്‍, വിജയ് വിക്ടര്‍, നിര്‍മല്‍, ഏഞ്ചല്‍ അഗര്‍വാള്‍, ഷീന, സബിത ജയരാജ്, കെ.പി.എ.സി. ലളിത, സീനത്ത്, ബേബി നന്ദന, ബേബി ഭവാനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
തീവ്രവാദികളുടെ അക്രമത്തില്‍ ഭാര്യയും മക്കളും നഷ്ടപ്പെട്ടതിന്റെ വേദന ഇനിയും മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് കേദാര്‍നാഥ്. അതുകൊണ്ടുതന്നെ തന്റെ ഡ്യൂട്ടിയില്‍ ഏറെ ശ്രദ്ധാപൂര്‍വമാണ് തീവ്രവാദികള്‍ക്കെതിരെ പോരാടുന്നത്. ഇതിനിടയില്‍ മുംബൈ നഗരത്തില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കാന്‍ പദ്ധതിയിട്ട് ബോംബ് വെച്ചെന്ന് സംശയിക്കുന്ന ഒരാളിന്റെ പിന്നാലെയുള്ള യാത്ര അതിസാഹസികമായാണ് കേദാര്‍നാഥ് നടത്തുന്നത്. കേദാര്‍നാഥിനെ സഹായിക്കാന്‍ ജോസഫും ഹനീഫയും നിഴല്‍പോലെ കൂടെയുണ്ട്.

No comments:
Post a Comment